Latest NewsIndia

മഹാരാഷ്ട്രയില്‍ ശുദ്ധജലക്ഷാമം രൂക്ഷം

വിദര്‍ഭ: മഹാരാഷ്ട്രയിലെ 17 ജില്ലകളില്‍ ശുദ്ധജലക്ഷാമം. ആവശ്യത്തിന് മഴ ലഭിക്കാത്തതും കര്‍ഷകര്‍ കൂടുതല്‍ വെള്ളം കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നതുമാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമാക്കിയിരിക്കുന്നത്.

മരത്വാഡ ഭാഗങ്ങളില്‍ ഇത്തവണ ശരാശരി മഴയാണ് ലഭിച്ചത്. ഇവിടങ്ങളിലെ ജലസംഭരണം 28.81 ശതമാനമാണ്. ജലവിഭവ വകുപ്പാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മരത്വാഡയുടെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ ജയക്വാദി ഡാമില്‍ ഇത്തവണ 45.88 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 87.63 ശതമാനമായിരുന്നു.

കരിമ്പ് കര്‍ഷകരുടെ അധിക ജലവിനിയോഗമാണ് വെള്ളക്ഷാമത്തിന് പ്രധാന കാരണമെന്നാണ് അധികൃതരുടെ ആരോപണം. രാജ്യത്ത് ഏറ്റവുമധികം കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button