Latest NewsMobile Phone

വോഡഫോണ്‍ ഐഡിയ ലയനം; ജോലി നഷ്ടമാകുന്നത് നിരവധിപേർക്ക്

പിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത സ്ത്രീകൾ ഉള്‍പ്പെടെയുള്ള ജീവനക്കാരെ

കൊച്ചി : മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണും ഐഡിയയും ലയിക്കുന്നതോടെ നിരവധി ആളുകൾ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണിയിൽ. നിലവിലുള്ള ജീവക്കാരിൽനിന്ന് നാലിലൊന്ന് ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്. ഇരു കമ്പനികളിലുമായി ഏകദേശം 18,000 ജീവനക്കാരാണുള്ളത്. ഇതിൽ 4,500-5,000 പേരെയെങ്കിലും പിരിച്ചുവിടാനാണ് നീക്കം.

പിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത സ്ത്രീകൾ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുള്ളതായും റിപ്പോർട്ടുകളുണ്ട്. ലയനത്തിനു മുന്നോടിയായി മാസങ്ങളായി ഇരു കമ്പനികളും പുതിയ നിയമനങ്ങൾ മരവിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button