KeralaLatest News

തിരുവനന്തപുരം ആര്‍.സി.സി ഡയറക്ടര്‍ നിയമനം വൈകില്ല, നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

ആര്‍.സി.സി ഡയറക്ടറായിരുന്ന ഡോ. പോള്‍സെബാസ്റ്റ്യന്‍ 9 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ 24നാണ് സ്ഥാനമൊഴിഞ്ഞത്

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍.സി.സിയിലെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. സെര്‍ച്ച്കമ്മിറ്റി നല്‍കിയ റാങ്ക് ലിസ്റ്റ് ആരോഗ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയതായി ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്‍ വ്യക്തമാക്കി.

ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ച 12 പേരില്‍ 8 പേര്‍ പങ്കെടുത്തു. സെര്‍ച്ച്കമ്മിറ്റി കണ്‍വീനറായ കൊച്ചിന്‍ കാന്‍സര്‍സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ്, ഡല്‍ഹിനാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി.കെ. രത്ത്, മുംബയ് ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. രാജന്‍ ബദ്ര, കൊല്‍ക്കത്ത ടാറ്റാ മെമ്മോറിയല്‍ കാന്‍സര്‍സെന്റര്‍ ഡയറക്ടര്‍ ഡോ. മാമന്‍ ചാണ്ടി എന്നിവരാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

അമേരിക്കയില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തിയാലുടന്‍ ഡയറക്ടറെ നിയമിക്കുമെന്നാണ് വിവരം. ആര്‍.സി.സി ഡയറക്ടറായിരുന്ന ഡോ. പോള്‍സെബാസ്റ്റ്യന്‍ 9 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ 24നാണ് സ്ഥാനമൊഴിഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button