തിരുവനന്തപുരം: ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ ഇന്ന് സംസ്ഥാന മന്ത്രിസഭ യോഗം ചേരും. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയതിനെ തുടര്‍ന്നാണ് ജയരാജന്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്.
സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ മാസം മുപ്പതാം തിയതിയായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നത്. മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷനാകാനുള്ള ചുമതല ജയരാജന് നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു.
Post Your Comments