KeralaLatest News

ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാക്കിയ 10 ചോദ്യങ്ങള്‍ 

പോലീസിന്‍റെ ഈ ചോദ്യം ചെയ്യലിനെ പരിഹസിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ഫെയ് സ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് 10 ചോദ്യങ്ങള്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഇന്ന് പോലീസിനുമുന്നില്‍ ഹാജരാകുന്ന ദിവസമാണ് . ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് 100 ഒാളം ചോദ്യങ്ങളും പിന്നെ അതിനോട് ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ 10 ചോദ്യങ്ങളാണ് പ്രസക്തമായത്. ഈ ചോദ്യങ്ങള്‍ക്ക് വെെരുദ്ധമായി ഉത്തരം നല്‍കിയാല്‍ അറസ്റ്റിലേക്ക് കടക്കുന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ പോലീസിന്‍റെ ഈ ചോദ്യം ചെയ്യലിനെ പരിഹസിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ഫെയ് സ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് 10 ചോദ്യങ്ങള്‍.

മുളക്കലിനെ ചോദ്യം ചെയ്യാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തായെന്നും വളരെ എക്സ്ക്യൂസിവാണെന്നും പറഞ്ഞാണ് സുനിതാ ദേവദാസിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇതൊക്കെയാണ് ചോദ്യങ്ങളായി മാധ്യമപ്രവര്‍ത്തക പറയുന്നത്.

1 . പിതാവേ 10 കല്‍പ്പനകള്‍ ഏതൊക്കെയാണ്?
2 . ഏഴാമത്തെ കല്പനയെ കുറിച്ച്‌ അങ്ങയുടെ അഭിപ്രായം എന്താണ്?
3. യാത്രയൊക്കെ സുഖമായിരുന്നോ?
4 . കഴിക്കാന്‍ പുട്ടും കടലയും മതിയോ?
5 . ചായയില്‍ പഞ്ചസാര ഇടണോ?
6 . ‘നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്‍ക്കും എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ‘ അതൊന്നു വിശദീകരിക്കാമോ?
7 . ‘അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതീനം പറയുന്നു. ‘ എന്നത് എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്?
8 . ഉച്ചക്ക് കഴിക്കാന്‍ ബിരിയാണി മതിയോ?
9 . ഊണ് കഴിഞ്ഞാല്‍ ഒരുറക്കം പതിവുണ്ടോ?
10 . പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ക്ഷമിച്ച്‌ കൂടെ ?

ഒടുവില്‍ ‘ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ട്. ‘ എന്നും പറഞ്ഞു ബിഷപ്പിനെ യാത്രയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button