ന്യൂഡല്‍ഹി: മെഡിക്കല്‍പ്രവേശന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. മെഡിക്കല്‍ പ്രവേശനത്തില്‍ തര്‍ക്കവും കേസുകളും തുടര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടപെടുന്നത്. മെഡിക്കല്‍ കോളേജുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ മുന്നോട്ട് വെയ്ക്കുന്ന പ്രധാനപരാതി.
അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ തോന്നുംപടിയാണ് പരിശോധന നടത്തി അനുമതി നിഷേധിക്കുന്നതെന്നാണ് മെഡിക്കല്‍ മാനേജ്മെന്റുകള്‍ വാദിക്കുന്നത്. ഒരാഴ്ചയ്ക്കകം മെഡിക്കല്‍ കൗണ്‍സിലിന്റെയും കോളേജ് പ്രതിനിധികളുടെയും യോഗം വിളിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Post Your Comments