തിരുവനന്തപുരം : സംസ്ഥാനത്ത് സാലറി ചാലഞ്ച് ഇനി നാല് നാള്‍. സാലറി ചാലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സംഘര്‍ഷഭരിതമായി. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറാല്ലാത്തവര്‍ രേഖാമൂലം അറിയിക്കാനാണ് ഇനി നാല് ദിവസം മാത്രമുള്ളത്. ശമ്പളം നല്‍കാന്‍ വിസമ്മതം അറിയിച്ചു കത്ത് നല്‍കണമെന്നു പ്രതിപക്ഷ സംഘടനകള്‍ ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍, നോ പറയുന്നവര്‍ക്കെതിരെ കയ്യേറ്റത്തിനുവരെ മുതിരുകയാണു ഭരണപക്ഷ സംഘടനകള്‍. സ്ഥലംമാറ്റം അടക്കമുള്ള ഭീഷണികള്‍ വേറെയും. ചില സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍ (ഡിഡിഒ) വിസമ്മതക്കത്ത് വാങ്ങാന്‍ കൂട്ടാക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു.
സര്‍ക്കാരിന്റെ സാലറി ചാലഞ്ച് ഉത്തരവനുസരിച്ചു വിസമ്മതം അറിയിക്കാനുള്ള അവസാന തിയതി 22 ആണ്. ഇതിനു മുന്‍പ് പരമാവധി പേരെ വിസമ്മതക്കത്ത് നല്‍കുന്നതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഓരോ ഓഫിസിലും ഭരണപക്ഷ സംഘടനകള്‍ സ്‌ക്വാഡ് രൂപീകരിച്ചാണു പ്രവര്‍ത്തനം. കത്ത് സ്വീകരിക്കാതിരിക്കാന്‍ ഡിഡിഒമാര്‍ക്കു മേലും ഇവര്‍ സമ്മര്‍ദം ചെലുത്തുന്നു. ചില ഡിഡിഒമാര്‍ കത്ത് വാങ്ങാതായതോടെ ജീവനക്കാര്‍ തപാല്‍ സെക്ഷനില്‍ കത്ത് നല്‍കി രസീത് കൈപ്പറ്റിത്തുടങ്ങി. എന്നാല്‍, തപാല്‍ വാങ്ങുന്നതിനും ചില ഓഫിസുകളില്‍ അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തി.
Post Your Comments