ദോഹ•നാല് അറബ് രാജ്യങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്ന ഖത്തര്‍ എയര്‍വേയ്സ് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 252 മില്യണ്‍ റിയാല്‍ (501 കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടം രേഖപ്പെടുത്തി.
ഖത്തര്‍ ഭരണകൂടവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് 2017 ജൂണ്‍ മുതല്‍ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തര്‍ എയര്‍വേയ്സിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
യാത്രക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി. നേരത്തെ 32 മില്യണ്‍ ആളുകള്‍ ഖത്തര്‍ എയര്വേയ്സില് യാത്ര ചെയ്തപ്പോള്‍ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അത് 29.2 മില്യണ്‍ യാത്രക്കാരായി കുറഞ്ഞു.
ഉപരോധത്തെത്തുടര്‍ന്ന് 18 ഓളം നഗരങ്ങളിലേക്ക് കമ്പനിയ്ക്ക് സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. കൂടാതെ പ്രവര്‍ത്തന ചെലവ് വര്‍ദ്ധിച്ചതും തിരിച്ചടിയായി.
Post Your Comments