KeralaLatest News

ഡ്യൂട്ടിയ്ക്കിടയില്‍ സ്ത്രീകളോട് അശ്ലീലമായി പെരുമാറുന്ന പോലീസുകാരൻ : ഇയാൾ കേരള പൊലീസിന് തന്നെ അപമാനം

കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൊച്ചി: ഡ്യൂട്ടിയ്ക്കിടയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന പോലീസുകാരന്റെ വീഡിയോ വൈറല്‍.വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംശയം തോന്നി ചിലര്‍ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ ഇയാള്‍ പിന്നെയും ഇതേ പ്രവൃത്തി തുടരുകയാണ്.

തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയിലാണ് പോലീസുകാരന്റെ സഭ്യമല്ലാത്ത പ്രവൃത്തി. അതേസമയം, തേവരയിലെ ഞരമ്പ് രോഗി ഹോം ഗാര്‍ഡ് ആണെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് വഴിയുള്ള കേരള പോലീസിന്റെ വിശദീകരണം. ബന്ധപ്പെട്ട സ്‌റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും പോലീസ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button