ഇടുക്കി : പ്രളയം ശക്തമായ സഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടിരുന്നു. വെള്ളം പുറത്തേക്ക് ഒഴുകിയതോടെ മുല്ലപ്പെരിയാർ ചപ്പാത്ത് പൂർണമായി നശിച്ചു. ചപ്പാത്തിന്റെ പുനർനിർമാണം ആവശ്യപ്പെട്ട് കേരള വനം വകുപ്പിന് തമിഴ്നാടിന്റെ കത്ത് നൽകി.
വള്ളക്കടവിൽനിന്നു പെരിയാർ വന്യജീവി സങ്കേതത്തിലൂടെ അണക്കെട്ടിലേക്കുള്ള റോഡിലെ ചപ്പാത്താണ് ഒലിച്ചുപോയത്. അണക്കെട്ടിന്റെ സുരക്ഷാചുമതലയുള്ള കേരള പോലീസും തമിഴ്നാട് പൊതുമരാമത്തുവകുപ്പും അവരവരുടെ ബോട്ടുകളിൽ തേക്കടി തടാകം വഴിയാണ് അണക്കെട്ടിലേക്കു പോകുന്നത്.
വള്ളക്കടവു വഴി റോഡുമാർഗവും തേക്കടിയിൽനിന്നു ബോട്ടുമാർഗവുമാണു മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്താനാവുക. പെരിയാർ കടുവാ സങ്കേതത്തിലൂടെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കേണ്ടതു വനംവകുപ്പാണ്. അതുകൊണ്ടുതന്നെ ചപ്പാത്തിന്റെ നിർമാണം വേഗത്തിലാക്കണമെന്ന് തമിഴ് നാട് ആവശ്യപ്പെടുകയുണ്ടായി.
Post Your Comments