Latest NewsKerala

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി പിടിയില്‍

നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്

എറണാകുളം:ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. തിരുവല്ല സ്വദേശിയായ കോയിപ്പുറം ആലുമൂട്ടില്‍ വീട്ടില്‍ രാജീവ് മാത്യുവിനെ (34)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മെഡ്‌ലൈന്‍ എച്ച് ആര്‍ സൊലൂഷന്‍സിന്റെ നടത്തിപ്പുകാരലാണിയാള്‍. എസ്‌ഐ സനലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇന്‍ഫോപാര്‍ക്ക്, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ എട്ടു കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഇവരില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഇയാള്‍ കൈപ്പറ്റിയിരുന്നു. ഇയാളുടെ സഹായിയായ മധുവിനെ പോലീസ് അന്വേഷിച്ച് വരികയാണ്. പിടിയിലായാണ് ജാമ്യമെടുത്ത് മുങ്ങുന്നതാണ് രാജീവിന്റെ പതിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button