മക്കിയാട് : മക്കിയാട് ഇരട്ടക്കൊലയിലെ പ്രതി വിശ്വനാഥനെ കുറിച്ച് പൊലീസ് പുറത്തുവിട്ടത് അവിശ്വസനീയമായ വിവരങ്ങള്‍. സ്ഥിരം മോഷ്ടാവായ ഇയാള്‍ക്ക് മദ്യപിച്ചതിനു ശേഷം വീടുകളില്‍ കയറിനോക്കുന്ന ശീലമുണ്ടെന്നും പറയപ്പെടുന്നു. വിശ്വനാഥനെതിരെ നേരത്തേ സ്ത്രീപീഡനത്തിനും കേസുണ്ട്. കാറില്‍ കറങ്ങിനടന്നു ലോട്ടറി വിറ്റിരുന്ന സമയത്ത് തൊട്ടില്‍പാലം മുതല്‍ മക്കിയാട്, വെള്ളമുണ്ട മേഖലയിലൂടെയും മാഹി പള്ളൂര്‍ വരെയും സ്ഥിരമായി യാത്ര ചെയ്തിരുന്ന വിശ്വനാഥന് ഈ സ്ഥലങ്ങളെല്ലാം ചിരപരിചിതമാണ്.
മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ മക്കിയാട് പൂരിഞ്ഞിയില്‍ രാത്രിയില്‍ ബസിറങ്ങിയ ഇയാള്‍ കുറേനേരം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുന്നു. ഒറ്റയ്ക്ക് ഒരു ഫുള്‍ ബോട്ടില്‍ മദ്യം അകത്താക്കിയ വിശ്വനാഥന്‍ മോഷണം നടത്തുവാനായി പിന്നീട് ഇറങ്ങിനടക്കുന്നതിനിടയിലാണ് വാഴയില്‍ ഉമ്മറിന്റെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നത് കണ്ടത്. ചാരിക്കിടന്നിരുന്ന വാതിലിലൂടെ അകത്തുകയറിയ വിശ്വനാഥന്‍ കിടപ്പറയിലെത്തി. ഉറങ്ങിക്കിടന്ന ഫാത്തിമയുടെ സ്വര്‍ണ മാല എടുക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ ഉമ്മറിനെ തലയ്ക്കടിച്ചുവീഴ്ത്തി. ശബ്ദം കേട്ട് എണീറ്റ ഫാത്തിമയെയും തലയ്ക്കടിച്ച് ബോധം കെടുത്തി. ഇരുവരെയും തലയില്‍ പിടിച്ചമര്‍ത്തി മരണം ഉറപ്പാക്കി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി. പുറത്തിറങ്ങി തെളിവ് നശിപ്പിക്കാന്‍ മുളക് പൊടി വിതറി സ്ഥലം വിട്ടു.
മോഷണം നടത്താന്‍ റോഡരികിലെ കൊച്ചുവീട് തിരഞ്ഞെടുത്തതെന്തിനെന്ന ചോദ്യമാണ് അന്വേഷണസംഘത്തെ ഏറെ കുഴപ്പത്തിലാക്കിയത്. വലിയ സാമ്പത്തിക ചുറ്റുപാടുള്ളവരുടെ വീടുകളിലും വന്‍ സമ്പത്ത് ലക്ഷ്യമിട്ടുള്ള മോഷണത്തിനിടയിലും നടക്കുന്നതുപോലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മറിന്റെ ഓടിട്ട പഴയ വീട്ടില്‍ പ്രതി ക്രൂരകൃത്യം നടത്തിയത്. ഇത്രയും ചെറിയ വീട്ടില്‍ കുറച്ചു സ്വര്‍ണാഭരങ്ങള്‍ക്കുവേണ്ടി മാത്രമായി നവദമ്പതികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതെന്തിന് എന്നതായിരുന്നു അന്വേഷണസംഘത്തിനു മുന്‍പിലെ ഉത്തരം കിട്ടാത്ത ചോദ്യം.
എന്നാല്‍, പ്രതിയെ പിടികൂടിയതോടെ ആ ചോദ്യത്തിന് ഉത്തരമായി. വാഴയില്‍ വീട് തേടിയല്ല പ്രതി വന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷ്ടിക്കാന്‍ പറ്റിയ വലിയ വീടു തേടി നടക്കുന്നതിനിടെ ഉമ്മറിന്റെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതു കണ്ട പ്രതി ആ വീട്ടിലെ കിടപ്പറ ലക്ഷ്യമിട്ടു നീങ്ങി. വാഴയില്‍ വീടിനു തൊട്ടുതാഴെയുള്ള പുതിയ വീട്ടില്‍ മരുമകള്‍ക്കു കൂട്ടുകിടക്കാനായി രാത്രിയില്‍ പോകുന്നതിനിടെ ഉമ്മറിന്റെ മാതാവ് വാഴയില്‍ വീടിന്റെ കുറ്റിയിടാന്‍ മറന്നിരുന്നു. ചാരിയനിലയിലായിരുന്ന വാതില്‍ വിശ്വനാഥന്‍ പുറത്തുനിന്നു തള്ളിയതോടെ മലര്‍ക്കെ തുറക്കുകയായിരുന്നു .
Post Your Comments