Latest NewsNattuvartha

പുനലൂരില്‍ പുലി ശല്യം, ഭയപ്പാടോടെ പ്രദേശവാസികള്‍

പശുവിനെയും, ആടിനെയും കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം

പുനലൂര്‍: തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ പുലി ഇറങ്ങി പശുവിനെയും, ആടിനെയും കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നടന്നത്.

പ്രദേശവാസികളുടെ മൂന്ന് വയസ് പ്രായമുള്ള പശുവിനെയും, ആടിനെയുമാണ് പുലി കടിച്ചു കൊന്നത്. തെന്മല, ആര്യങ്കാവ് പഞ്ചയത്തുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി വന്യമൃഗങ്ങളുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ അടിയന്തിരമായി ഈ സംഭവത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button