കല്‍പ്പറ്റ : കേരളം അതീവ ഡെയ്ഞ്ചറസ് സോണിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്നുള്ള വിള്ളല്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. പ്രളയശേഷം ക്രമാതീതമായി വെള്ളം താഴ്ന്ന പനമരം പുഴയോരത്ത് ഒട്ടേറെ കര്‍ഷകരുടെ ഭൂമിയില്‍ ഇന്നലെ വിള്ളല്‍ കണ്ടെത്തി. വെള്ളമിറങ്ങിയപ്പോഴാണു വിള്ളല്‍ വീണ് ഭൂമി അകന്നുപോയത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പനമരം പഞ്ചായത്തിലെ ബസ്തിപൊയില്‍ പ്രദേശത്ത് ഒട്ടേറെ കര്‍ഷകരുടെ ഭൂമിയില്‍ വിള്ളലുണ്ടായി. പുഴയോരത്തുനിന്ന മുളങ്കൂട്ടം പുഴയുടെ ഒത്തനടുവിലേക്കു ഒഴുകിമാറി. ഞാറമുക്ക് പൗലോസിന്റെ കൃഷിയിടത്തില്‍ ഭൂമി ഒരു മീറ്റര്‍ താഴ്ചയില്‍ മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍ വീണ് ഇടിഞ്ഞുതാഴ്ന്നു. ഇതു വീടിനും ഭീഷണിയായിട്ടുണ്ട്.
പ്രളയത്തിലെ കുത്തൊഴുക്കില്‍ പുഴയുടെ അടിത്തട്ടിളകി പുഴ താഴ്ന്നതിനെ തുടര്‍ന്ന് കരയിലെ അടിമണ്ണ് പുഴയിലേക്ക് ഒലിച്ചിറങ്ങിയതാകാം വിള്ളലിനു കാരണമെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ പുഴയില്‍ നിന്ന് 50 മീറ്റര്‍ അകലെയുളള സ്ഥലത്തും വിള്ളല്‍ ഉണ്ടായി കൃഷി നശിച്ചിട്ടുണ്ട്. സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസമൂലം ഉണ്ടായ ഭൂഗര്‍ഭ മണ്ണൊലിപ്പാകാം വിള്ളലിനു കാരണമെന്നു വിദഗ്ധര്‍ പറയുന്നു.
വയനാട്ടിലെങ്ങും ഭൂമിയില്‍ വലിയ വിള്ളലുണ്ടാകുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പ്രളയത്തിനിടയില്‍ മാനന്തവാടിക്കു സമീപം തൃശിലേരി പ്ലാമൂല, ബോയ്‌സ് ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിലും വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Post Your Comments