
തൃശൂര്‍ : ഏഴ് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സ്വാമി ശ്രീനാരായണ ധര്‍മവ്രതന്‍ പിടിയില്‍. സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവിലായിരുന്നു. ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തില്‍ വെച്ചാണ് ഇയാള്‍ നിര്‍ധന വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതെന്നാണ് പരാതി.
ഒളിവില്‍ കഴിഞ്ഞിരുന്ന സ്വാമി ശ്രീനാരായണ ധര്‍മവ്രതനെ ചെന്നൈയില്‍ നിന്നാണ് ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി പെരുവന്താനം സ്വദേശിയാണ്. താമരാക്ഷന്‍ എന്നാണ് ഇയാളുടെ പൂര്‍വാശ്രമത്തിലെ പേര്.
Post Your Comments