KeralaLatest News

നഗരസഭാ പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

സാധനങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും തുടര്‍ന്നും പരിശോധന ശക്തിപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു

നീലേശ്വരം: നഗരസഭാ പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നീലേശ്വരം നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളില്‍ നിന്നും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും തുടര്‍ന്നും പരിശോധന ശക്തിപ്പെടുത്തുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ചിക്കന്‍ഫ്രൈ, മത്സ്യം, പാലുത്പന്നങ്ങള്‍, കോളിഫ്ളവര്‍, ചപ്പാത്തി തുടങ്ങിയ വില്‍പനയ്ക്കായി വെച്ച ഭക്ഷണ സാധനങ്ങള്‍, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു. രാംസണ്‍സ് ഹോട്ടല്‍, ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍, അഞ്ജു ഹോട്ടല്‍ പള്ളിക്കര, വസന്തവിഹാര്‍ ഡീലക്സ്, കുഞ്ഞിക്കണ്ണന്‍ ടീ ഷോപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button