Latest NewsKerala

മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും ചേര്‍ത്ത് അശ്ലീല പ്രചാരണം: കേസെടുത്തു

കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജയെയും ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശശി മാധവ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയാണ് അപകീര്‍ത്തികരമായി പ്രചരണം നടത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആധുനികവത്കരണത്തിനായി പ്രത്യേക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച്‌ ഒരാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴെയാണ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

സിപിഐ(എം) കണ്ടനശേരി ലോക്കല്‍ കമ്മറ്റി ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുത്തന്‍പുരയ്ക്കല്‍ ശശികുമാറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button