റിയാദ്: സൗദിയില്‍ നിയമ വ്യവസ്ഥയേയും പ്രവാചകനേയും അപകീര്‍ത്തിപെടുത്തിയതിന് മലയാളി യുവാവിന് ജയില്‍ ശിക്ഷ. സൗദി അരാംകോയില്‍ കോണ്‍ട്രാക്റ്റിങ്ങ് കമ്പനിയില്‍ പ്ലാനിങ്ങ് എന്‍ജിനിയറായറായ ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തെ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പുതുക്കിയതിന് ശേഷം നടക്കുന്ന ആദ്യ ശിക്ഷാ വിധിയാണിത്. സൗദി നിയമപ്രകാരം രാജ്യത്തെ പൊതുമൂല്യങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നാല് മാസം മുന്‍പാണ് വിഷ്ണു ട്വിറ്ററിലൂടെ ഒരു യൂറോപ്യന്‍ യുവതിയോട് നബിയെ കുറിച്ച് അപകീര്‍ത്തികരമായ രീതിയില്‍ സന്ദേശങ്ങള്‍ പങ്കുവെച്ചത്. തുടര്‍ന്ന് ഇയാളെ സൗദി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിലാണ് സൗദി കിഴക്കന്‍ പ്രവിശ്യാ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്.
Post Your Comments