ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മകള്‍ മറിയം, മരുമകന് സഫ്ദര്‍ എന്നിവരുടെ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. അഴിമതിക്കേസില്‍ ഇവര്‍ക്ക് 11 വര്‍ഷത്തെ ജയില്‍ശിക്ഷയായിരുന്നു വിധിച്ചത്.
നവാസിനെതിരായ അന്വേഷണത്തില്‍ അഴിമതി തെളിയിക്കാന്‍ പാക്കിസ്ഥാന് അഴിമതി വിരുദ്ധ സെല്ലിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് നിര്‍ണായകവിധി. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍പോകുമെന്ന് പാക്കിസ്ഥാന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറിയിച്ചു. അനധികൃത വരുമാനമുണ്ടാക്കിയെന്ന് കണ്ടെത്തിയാണ് ഷരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പാക് സുപ്രീംകോടതി അയോഗ്യനാക്കിയതും പിന്നീട് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നതും.
Post Your Comments