ന്യുയോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. മത നേതാക്കള്‍, സംഘടനാ ഭാരവാഹികള്‍, വ്യവസായികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട സദസിലാണ് വ്യാഴാഴ്ച ചർച്ച നടത്തുക. സഫേണിലുള്ള ക്രൗണ്‍ പ്ലാസായില്‍ വൈകിട്ട് ആറുമുതല്‍ നടക്കുന്ന സമ്മേളനത്തില്‍ നൂറോളം പേർ പങ്കെടുക്കും.
നല്ലൊരു തുക കേരളത്തിനു നല്‍കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദി മുഖ്യമന്ത്രി അറിയിക്കും. കേരളം പ്രളയ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട് സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Post Your Comments