Latest NewsKerala

‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം: പോലീസിനും പ്രവര്‍ത്തകര്‍ക്കും പരിക്ക് 

അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ സി.പി.എയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫ് സംഘടിപ്പിച്ച ‘പഞ്ച് മോദി’ ചലഞ്ചിനിടെ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ പരിപാടി തടയാനെത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പോലീസ് ഇരുകൂട്ടരെയും ലാത്തി വീശി ഓടിക്കുകയും മോദിയുടെ ബൊമ്മ പിടിച്ചെടുക്കുകയും ചെയ്തു.

 

https://www.facebook.com/anandu.bleyan/videos/956757401176858

 

തുടര്‍ന്ന് സി.പി.ഐയും ബി.ജെ.പിയും പട്ടണത്തില്‍ പ്രകടനം നടത്തി. സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പോലീസിനുനേരെ കല്ലേറുണ്ടായി. പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ് അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറിനിടെ പരിക്കേറ്റു. കല്ലേറില്‍ പരിക്കേറ്റു. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, സി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നാസിം.സെക്രട്ടറി അവിനാഷ് എന്നിവർക്കാണ് ലാത്തിയടിയിൽ പരിക്കേറ്റത്.പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

 

സി.പി.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ മോദിയുടെ കോലം കത്തിച്ചു

https://www.facebook.com/leninraj.r.alencherry/videos/1957893697565314

 

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ കോലം കൊണ്ട് വന്ന് കോളേജ് ജംഗ്ഷനിൽ സ്ഥാപിക്കുകയും തുടർന്ന് ജനകീയ വിചാരണ നടത്തി കോലത്തിൽ ഇടിക്കുകയും ചെയ്യുന്നതിനായി തയ്യാറെടുക്കുകയുണ്ടായി. ഈ സമയം സുലത്തെത്തിയ അഞ്ചൽ പൊലീസ് പ്രവർത്തകരോട് പിരിഞ്ഞ് പോകണമെന്നും പരിപാടി നടത്താൻ അനുവദിക്കില്ലെന്നു പറയുകയും പ്രവർത്തകർ കൊണ്ടുവന്ന കോലം പിടിച്ചെടുക്കാനും ശ്രമിച്ചു. ഇതിനെത്തുടർന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ പൊലീസുമായി വാക്കേറ്റവും പിടിവലിയുമുണ്ടായി. തുടർന്ന് പൊലീസ് നടത്തിയ ലാത്തിവീശലിലാണ് ഇരുവർക്കും പരിക്കേറ്റത്. ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button