തിരുവനന്തപുരം : പ്രളയത്തെത്തുടർന്ന് ഓണപ്പരീക്ഷകൾ മാറ്റിവച്ചിരുന്നു. എന്നാൽ ക്രിസ്തുമസ് പരീക്ഷയിൽ മാറ്റമില്ലെന്ന് ക്യുഐപി ( ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) കമ്മറ്റി യോഗം തീരുമാനിച്ചു.സ്കൂളുകളിൽ ഓണപ്പരീക്ഷയ്ക്കു പകരം ക്ലാസ് പരീക്ഷ നടത്താനും ക്രിസ്മസ് പരീക്ഷ മുൻ നിശ്ചയ പ്രകാരം നടത്താനും യോഗം തീരുമാനിച്ചു.
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ മുൻ തീരുമാനം അനുസരിച്ചു നടക്കും. എസ്എസ്എൽസി പരീക്ഷ രാവിലെയാക്കുന്നതിനെക്കുറിച്ച് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ, പരീക്ഷാഭവൻ സെക്രട്ടറിമാരുടെ യോഗം വിളിച്ചു തീരുമാനിക്കും. ഓണപ്പരീക്ഷയ്ക്കു പകരം ഒക്ടോബർ 15നു മുൻപായി സ്കൂൾതലത്തിൽ ചോദ്യക്കടലാസ് തയാറാക്കി ക്ലാസ് പരീക്ഷ നടത്തണം. ഓണപ്പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യക്കടലാസുകൾ ക്ലാസുകളിൽ ചർച്ച ചെയ്യണം. ക്രിസ്മസ് പരീക്ഷ ഡിസംബർ 13 മുതൽ 22 വരെയാണ് നടത്തുക .
Post Your Comments