അബുദാബി: അബുദാബിയിലെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. അനധികൃത ടാക്സി ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്. നിയമാനുസൃതമല്ലാത്ത യാത്രക്കാരെ കയറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് 3000 ദിര്‍ഹം പിഴയും, 24 ബ്ലാക്ക് പോയിന്റ്സും 30 ദിവസത്തേക്ക് വാഹനം കണ്ടു കെട്ടുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ യു എ ഇ തലസ്ഥാനത്ത് 650ല്‍പ്പരം സ്വകാര്യ വാഹനങ്ങളാണ് അനധികൃത ഓട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് പുതിയ ശിക്ഷാനടപടി പ്രഖ്യാപിച്ചിരിക്കുന്നത്.
അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് ഈ വര്‍ഷം ഇതുവരെ രണ്ടായിരത്തോളം ആളുകളാണ് പിടിക്കപ്പെട്ടത്. ഇതോടൊപ്പം സ്വകാര്യ വാഹനങ്ങളില്‍ സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരെ കയറ്റിയ കാരണത്താല്‍ പിടിക്കപ്പെട്ടവരുടെ എണ്ണം 2198 ആയതായി പൊലീസ് പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments