കണ്ണൂർ : കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് പുരുഷന്മാരിൽനിന്നും പണം തട്ടുന്ന സംഘത്തിലെ യുവതി പിടിയിൽ. മഞ്ച്വേശ്വരം സ്വദേശിനി എം.ഹഷീദ എന്ന സമീറയാണ് (32) തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. കാസർകോട്ടെ ആഡംബര ഫ്ലാറ്റിൽ നിന്നുമാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ ഹോട്ടൽ വ്യാപാരിയായിരുന്നയാളെ പെൺകെണിയിൽ കുടുക്കി സ്ത്രീയോടൊപ്പം ഫോട്ടോ എടുത്ത്, വീട്ടുകാരെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിലാണു പോലീസ് കേസെടുത്തത്.
കിടപ്പറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി തളിപ്പറമ്പ് സ്വദേശികളോട് ഒരു കോടി രൂപ ആവശ്യപ്പെട്ടതിനും കേസുണ്ട്. ചുഴലി കെ.പി.ഇർഷാദ്, കുറുമാത്തൂർ കൊടിയിൽ റുബൈസ്, ചൊറുക്കള ടി.മുസ്തഫ, നെടിയേങ്ങ നെല്ലിക്കുന്ന് അമൽദേവ് എന്നിവരെ കഴിഞ്ഞ മാസം 24ന് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments