കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല നിലപാടുമായി കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഇടവക വികാരിയാണ് നിക്കോളാസ്. താന്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നാണ് വികാരിയുടെ ഇപ്പോഴത്തെ നിലപാട്.
ബിഷപ്പിനെതിനെ ശക്തമായ തെളിവിവുണ്ടെന്ന് പറഞ്ഞ് പരാതിക്കാരി തന്നെ കബളിപ്പിക്കുകയായിരുന്നു എന്നാണ് വികാരി പറുന്നത്. തെളിവുകള്‍ ഉണ്ടെന്നു കന്യാസ്ത്രീ മൂന്നുമാസം മുമ്പ് പറയുകയല്ലാതെ ഇതുവരെ ഒരു തെളിവു പോലും അവര്‍ കാണിച്ചിട്ടില്ല. തെരുവില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സഭാ ശത്രുക്കളാണ്. സമരത്തിനു പോകും മുമ്പ് തെളിവു പൊലീസിനു നല്‍കേണ്ടിയിരുന്നു. അതു കൈമാറാന്‍ അവരെ വെല്ലുവിളിക്കുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.
ഇതേസമയം പീഡനത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു എന്ന നിലപാടാണ് ഫാ. നിക്കോളാസ് സ്വീകരിച്ചിരുന്നത്. നേരത്തേ കോടനാട് നടത്തിയ അനുരഞ്ജന ശ്രമത്തില്‍ കന്യാസ്ത്രീകള്‍ പങ്കെടുത്തിരുന്നു എന്ന് ഫാ. നിക്കോളാസ് പറഞ്ഞു. രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളില്‍ ഫലം കാണാത്തതിനാലാണിത്. ഈ വര്‍ഷം ജൂണ്‍ രണ്ടിനാണ് ചര്‍ച്ച നടത്തിയത്.
Post Your Comments