പല ആൺകുട്ടികൾക്കും സൗന്ദര്യവും കഴിവും ഉണ്ടെങ്കിലും പെൺകുട്ടികളെ ഏതു തരത്തിൽ ആകർഷിക്കണമെന്ന് അവർക്ക് അവബോധം ഉണ്ടായിരിക്കില്ല. ആൺകുട്ടികൾ എങ്ങനെ പെൺകുട്ടികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെയെങ്കിൽ പെൺകുട്ടികളെ ആകർഷിക്കാനുള്ള ചില മാർഗങ്ങളെ പരിചയപ്പെടാം.
നിങ്ങളുടെ വാക്കുകള്‍, സംസാരം ഇവയൊക്കെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കും. നിങ്ങളുടെ സംസാരത്തില്‍ നിന്നും നിങ്ങളുടെ ആത്മവിശ്വാസത്തെ അളക്കാന്‍ കഴിയും. നിങ്ങളുടെ വാക്കുകളിലൂടെ നിങ്ങളുടെ വ്യക്തിത്വത്തെ തിരിച്ചറിയാം. അതിനാല്‍ നല്ല സംസാരത്തിലൂടെ, ആത്മവിശ്വാസമുളള വാക്കുകളിലൂടെ നിങ്ങള്‍ക്ക് സ്ത്രീകളുടെ മനസ്സിനെ കീഴടക്കാം.
ഹാസ്യം പറയുന്ന പുരുഷന്‍മാരെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. അത്തരക്കാരോട് സംസാരിക്കാനും അവരോടൊപ്പം സമയം ചിലവഴിക്കാനും പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഹാസ്യം പറയാനും ഹാസ്യം ആസ്വാദിക്കാനുമുളള കഴിവുണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷണം തോന്നിയേക്കാം.
സഹാനുഭൂതി എന്ന ഗുണം ഉണ്ടെങ്കിൽ നിങ്ങള്‍ ഒരു നല്ല മനുഷ്യനായി. സഹാനുഭൂതിയുളള പുരുഷന്‍മാരെ സ്ത്രീകള്‍ എന്നും ബഹുമാനിക്കും, ഇഷ്ടപ്പെടും. എപ്പോഴും എല്ലാവരോടും എളിമയും ദയയും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുക. സ്ത്രീകള്‍ നിങ്ങളെ ഇഷ്ടപ്പെടും.
ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നിങ്ങള്‍ എന്താണെന്നും എങ്ങനെയാണെന്നും തുറന്നു പറയരുത്. അങ്ങനെ പറയുന്നത് തന്നെയാണ് ഏറ്റവും വലിയ കള്ളത്തരം. നിങ്ങള്‍ എന്താണെന്ന് ആ പെണ്‍കുട്ടി തന്നെ കണ്ടത്തട്ടെ..!
ഒരു പുരുഷന്‍റെ നടത്തം പറയും അവന്‍റെ വ്യക്തതിത്വം, ആത്മവിശ്വാസം എന്നിവ. കുനിഞ്ഞ് നടക്കുന്നവരെ സ്ത്രീകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടില്ല. എപ്പോഴും ആത്മവിശ്വാസത്തോടെ നടക്കാന്‍ ശ്രദ്ധിക്കണം. അത്തരം പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം.
Post Your Comments