കൊച്ചി: രാജ്യത്തെ ഞെട്ടിച്ച് ഇന്ധനവില നൂറ് രൂപയിലേയ്ക്ക് കുതിക്കുന്നു. ഇതോടെ പമ്പുകളില്‍ ഡിസ്പ്ലേ മാറ്റുന്ന തിരക്കിലാണിപ്പോള്‍. പ്രീമിയം പെട്രോള്‍ ദിവസങ്ങള്‍ക്കകം തന്നെ നൂറിലെത്തുമെന്നാണ് കരുതുന്നത്. മുംബൈയിലും മറ്റും ഇപ്പോള്‍ തന്നെ 90 കടന്നിരിക്കുകയാണ്. നിലവില്‍ 99.99 വരെ മാത്രമേ പമ്പുകളിലെ ഡിസ്പ്ലെയില്‍ തെളിയുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പമ്പുകളിലെ ഡിസ്പ്ലേ മാറ്റുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായി എണ്ണക്കമ്പനി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
കേന്ദ്രീകൃതമായാണ് പമ്പുകളിലെ ഡിസ്പ്ലേ പ്രവര്‍ത്തിക്കുന്നത്. ഇതിന് കേന്ദ്ര സെര്‍വറിലും ഓരോ ഔട്ട്ലെറ്റിലുമുള്ള ഡിസ്പ്ലെയിലും മാറ്റങ്ങള്‍ വരുത്തണം. അതിനുള്ള തയ്യാറെടുപ്പിലാണ് പമ്പുടമകള്‍
Post Your Comments