തിരുവനന്തപുരം: നിയമപരമായ ചാര്‍ജ് മാത്രമാണ് പമ്പ നിലയ്ക്കൽ റൂട്ടില്‍ ഈടാക്കുന്നതെന്നു കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി. നിലയ്ക്കൽ മുതൽ പമ്പ വരെ 21.5 കിലോമീറ്റര്‍ ദൂരമുണ്ട്. അതിനാൽ 41 രൂപ ഈടാക്കേണ്ടിടത്ത് 40 രൂപ മാത്രമാണ് ഈടാക്കുന്നത്. നിരക്കു കുറയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ കുറയ്ക്കട്ടെയെന്നും . കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടം സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ നികത്താമെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.
കഴിഞ്ഞ ദിവസം പമ്പയിൽ കെഎസ്‌ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണമവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ഭക്തരെ ഉപയോഗിച്ചല്ല കെഎസ്‌ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടതു. നിരക്ക് കുറച്ചില്ലെങ്കില്‍ ബസ് വാടകയ്ക്കെടുത്തു പകരം സംവിധാനം ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. കൂടാതെ നിരക്ക് വര്‍ധിപ്പിക്കാന്‍ ഇന്ധനവിലവര്‍ധനയാണു കാരണമെന്നും ഇതു ഭക്തര്‍ മനസ്സിലാക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
Post Your Comments