കട്ടപ്പന : ദുരിതാശ്വാസ നിധിയിലേയ്ക്കു തുക കുറഞ്ഞുപോയതിന് വൈദ്യുത മന്ത്രി എം.എം.മണിയുടെ ശകാരവും പരിഹാസവും. കട്ടപ്പന ബ്ലോക്ക് പരിധിയില്‍നിന്നുള്ള തുക കുറഞ്ഞെന്നാരോപിച്ചാണ് വൈദ്യുതി മന്ത്രി എം.എം.മണിയുടെ ശകാരം. ജോയ്സ് ജോര്‍ജ് എംപിയും ഇടുക്കി കലക്ടര്‍ കെ.ജീവന്‍ ബാബുവും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണു ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ഭരണസമിതികളെ മന്ത്രി നിശിതമായി വിമര്‍ശിച്ചത്.
ആരുടെയും കുടുംബസ്വത്തല്ല തരാന്‍ ആവശ്യപ്പെട്ടത്. എന്റെയും കലക്ടറുടെയും വീട്ടിലേയ്ക്കു കൊണ്ടുപോകാനല്ല ഫണ്ട് സമാഹരിക്കുന്നത്. ഇക്കാര്യത്തില്‍ തെറ്റുതിരുത്തി കൂടുതല്‍ തുക കൃത്യമായി കലക്ടറേറ്റില്‍ ഏല്‍പ്പിക്കണം. അല്ലാതെ പാലവും തോടുമെന്നൊക്കെ പറഞ്ഞ് ആരും വരരുത്. ഒന്നും ചെയ്യില്ല’- എം.എം.മണി പറഞ്ഞു.
Post Your Comments