KeralaLatest News

വില്പനയ്‌ക്കെത്തിച്ച രണ്ട് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

മാസത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ കഞ്ചാവുമായി തൃശ്ശൂരില്‍ എത്താറുണ്ടെന്നു പ്രതി എക്‌സൈസിനോട് പറഞ്ഞു

തൃശൂർ: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിംഗിന്റെ സ്ക്വാര്‍ഡും തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേർന്ന് 2കിലോ കഞ്ചാവ്‌ പിടികൂടി. കഴിഞ്ഞ ദിവസങ്ങളില്‍ റേഞ്ച് ഓഫീസില്‍ എടുത്ത കേസ്കളുടെ അന്വേഷണത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തമായി വിതരണം ചെയ്യുന്ന ഇടുക്കി സ്വദേശി ആയ പ്രതിയെ കുറിച്ച്‌ വിവരം ലഭിച്ചത്.തുടര്‍ന്ന് ഇടനിലക്കാരനെ ഏര്‍പ്പാടാക്കി ഇയാളെ വിളിച്ചുവരുത്തി കച്ചവടമുറപ്പിച്ചു. തമിഴ്‌നാട്ടില്‍ പോയി കഞ്ചാവ് ട്രെയിന്‍ മാര്‍ഗം തൃശ്ശൂരില്‍ എത്തിച്ചപ്പോഴാണ് എക്‌സൈസ് ഇയാളെ സംഘം പിടികൂടിയത്.

ആഴ്ചയില്‍ ഒരിക്കല്‍ കഞ്ചാവുമായി തൃശ്ശൂരില്‍ എത്താറുണ്ടെന്നു പ്രതി എക്‌സൈസിനോട് പറഞ്ഞു. തൃശ്ശര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ നാരായണന്‍ കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം അസ്സി. എക്‌സൈസ് കമ്മിഷണര്‍ ഗോപകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയ്കുമാര്‍, കമ്മീഷണര്‍ സ്ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ കൃഷ്ണപ്രസാദ്‌, ഷാഡോ എക്‌സൈസ് അംഗങ്ങള്‍ ആയ ബാഷ്പജന്‍, സന്തോഷ്ബാബു, സുധീര്‍കുമാര്‍, തൃശ്ശൂര്‍ റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ദക്ഷിണാമൂര്‍ത്തി, വിപിന്‍, സിഇഒ മാരായ രാജു, ലത്തീഫ്, സുധീര്‍ എന്നുവരാണ് പ്രതിയെ പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button