ന്യൂയോര്‍ക്ക്: എയർ ഇന്ത്യയുടെ ലാന്‍ഡിങ് സംവിധാനം തകരാറിലായതുമൂലം അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനമാണ് ദുരന്തത്തിൽനിന്ന് ഒഴിവായത്. ക്യാപ്റ്റന്‍ രസ്തം പാലിയയുടെ മനസാന്നിധ്യം ഒന്നു കൊണ്ടു മാത്രമാണ് നിരവധി ആളുകളുടെ ജീവൻ തിരിച്ചുകിട്ടിയത്.
ലാന്‍ഡിങ് തൊട്ടു മുമ്പാണു വിമാനത്തിലെ ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ഏതു കാലാവസ്ഥയിലും രാത്രിയും പകലും പൈലറ്റിനു കൃത്യം റണ്‍വേയില്‍ വിമാനം ഇറക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. വിമാനം എത്ര ഉയരത്തിലാണെന്ന് അറിയാന്‍ സഹായിക്കുന്ന റേഡിയോ ആള്‍ട്ടിമീറ്റര്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്.
വിമാനം ഇറക്കാതെ കുറച്ചുസമയം മുകളിൽ വട്ടമിട്ടെങ്കിലും കാലാവസ്ഥ മോശമാകുകയും വിമാനത്തിൽ ഇന്ധനം തീരുകയും ചെയ്തതോടെ പ്രവര്‍ത്തന സജ്ജമായ ഉപകരണങ്ങളുടെ സഹായത്തോടെ ലാന്‍ഡിങ് നടത്താന്‍ ക്യാപ്റ്റനും സഹപൈലറ്റുമാരും തീരുമാനിക്കുകയായിരുന്നു.
Post Your Comments