Latest NewsKerala

സുരക്ഷിത താവളമാക്കി ജലന്ധര്‍ ബിഷപ്പ് കഴിയുന്നത് തൃശൂരില്‍ സഹോദരന്റെ സംരക്ഷണയില്‍

കൊച്ചി : കേരളത്തിലെത്തിയ ബിഷപ്പ് കഴിയുന്നത് തൃശൂരില്‍ സഹോദരന്റെ സംരക്ഷണയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ സഹോദരന്റെ വീട്ടിലല്ല ബിഷപ്പ് കഴിയുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ കേന്ദ്രം പരസ്യമാക്കിയാല്‍ ബിഷപ്പിനെതിരെ പ്രതിഷേധവും തടസ്സങ്ങളുമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ കേന്ദ്രം പരസ്യമാക്കാന്‍ പൊലീസ് തയ്യാറല്ല. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് അറസ്റ്റിന് തടസ്സമല്ല. ചോദ്യം ചെയ്യലിന്റെയും, തെളിവിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുന്നത്.

ബിഷപ്പ് കേരളത്തിലെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ എസ്പി തയ്യാറായില്ല. ബിഷപ്പിനോട് നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് എസ്പിയുടെ പ്രതികരണം. 100 ചോദ്യങ്ങളിലേറെയുള്ള ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button