Latest NewsInternational

ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റ് ഇമ്രാന്‍ ഖാന്‍; പ്രധാന കാരണം ഇതാണ്

ലേലത്തിനായി വച്ച 102 വാഹനങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് കാറുകളടക്കം 70 എണ്ണമാണ് വിറ്റുപോയത്

ഇസ്ലാമാബാദ്: ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 34 ആഡംബര കാറുകള്‍ ലേലത്തില്‍ വിറ്റു. ലേലത്തിനായി വച്ച 102 വാഹനങ്ങളില്‍ ബുള്ളറ്റ് പ്രൂഫ് കാറുകളടക്കം 70 എണ്ണമാണ് വിറ്റുപോയത്.

ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു നടപടി. ഇതിന്റെ ഭാഗമായി മന്ത്രിമന്തിരത്തില്‍ വളര്‍ത്തിയിരുന്ന എട്ട് എരുമകളെയും വില്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനു പുറമേ മന്ത്രിമാര്‍ക്കായി വാങ്ങിയ നാല് ഹെലികോപ്റ്ററുകളും വില്‍ക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാക് സര്‍ക്കാരിന്റെ പൊതുകടം 13.5 ലക്ഷം കോടി രൂപ വര്‍ധിച്ച് 30 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button