നല്‍ഗൊണ്ട: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ദളിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിന്റെ കഥകള്‍ ഒരോന്നായി പുറത്തുവന്നു . കൊലപാതകത്തിന് ഒരുകോടി രൂപയുടെ ക്വാട്ടേഷനെന്ന് സൂചന. ആന്ധ്രപ്രദേശിലെ നല്‍ഗൊണ്ട ജില്ലയില്‍ വൈശ്യ സമുദായക്കാരിയായ അമൃതയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ദളിത് ക്രിസ്ത്യന്‍ യുവാവായ പ്രണയ് ആണ് കൊല്ലപ്പെട്ടത്. അമൃതയുടെ പിതാണ് മാരുതി റാവുവാണ് പ്രണയിനെ കൊല്ലാന്‍ ക്വൊട്ടേഷന്‍ നല്‍കിയത്. മാരുതി റാവുവും അമൃതയുടെ അമ്മാവന് ശ്രാവണ്‍ കുമാര്‍ എന്നിവര്‍ പിടിയിലായിട്ടുണ്ട്. കൂടാതെ ക്വാട്ടേഷന് സംഘാംഗങ്ങളായ ഏഴ് പേരും പിടിയിലായിട്ടുണ്ട്.
പ്രണയിനെ കൊല്ലാന്‍ ഒരു കോടി രൂപയുടെ ക്വട്ടേഷനാണ് മാരുതി റാവു നല്‍കിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഒരു കോടി രൂപയില്‍ 18 ലക്ഷം രൂപ പ്രതികള്‍ ഇതിനകം കൈപ്പറ്റിയിട്ടുണ്ട്. പ്രതികള്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളും ഇന്ന് പുറത്തു വന്നിട്ടുണ്ട്. ബി.ജെ.പി നേതാവും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന ഹാരെന്‍ പാണ്ഡ്യയെ 2003ല്‍ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രതിയും ക്വാട്ടേഷന് സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നതായാണ് സൂചനകള്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രണയിനെ പരാസ്യമായി വെട്ടിക്കൊന്നത്. ഗര്‍ഭിണിയായ അമൃതയുമായി ആശുപത്രിയില്‍ നിന്ന് ചെക്കപ്പ് കഴിഞ്ഞിറങ്ങിയപ്പോള്‍ അക്രമി വെട്ടിക്കൊല്ലുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അമൃതയും പ്രണയും വിവാഹിതരായത്. അമൃത മൂന്ന് മാസം ഗര്‍ഭിണിയാണ്. പ്രണയിനെ വിവാഹം കഴിച്ചുവെങ്കിലും ഗര്‍ഭഛിദ്രം നടത്തി വീട്ടിലേക്ക് മടങ്ങി വരാന്‍ മാരുതി റാവു അമൃതയോട് ആവശ്യപ്പെട്ടിരുന്നു. ഇതും നടക്കാതായതോടെയാണ് പ്രണയിനെ കൊലപ്പെടുത്തിയത്.
Post Your Comments