ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം മാത്രം കണക്കിലെടുത്താല്‍ മതിയെന്നും ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, മോഹന്‍ എം.ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ഒരു കൊലക്കേസിൽ ഒഡിഷ സ്റ്റിവഡോറെസ് ലിമിറ്റഡ് എം.ഡി മഹിമാനന്ദ മിശ്രയുടെ ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
Post Your Comments