കണ്ണൂർ : ലൈസന്‍സ് ലഭിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിൽ അന്തിമ പരിശോധന ഇന്ന് നടത്തും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. പരിശോധനക്കുശേഷം ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച് വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നത് വ്യോമയാന മന്ത്രാലയം പരിഗണിക്കും.
ഈ മാസം തന്നെ ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ വിഭാഗം ഉറപ്പ് നല്‍കിയത്. ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ അശ്വിന്, സമ്ബത്ത് എന്നിവരാണ് പരിശോധനകള്‍ക്കായി കണ്ണൂരിലെത്തിയത്. പരിശോധന പൂര്‍ത്തിയാക്കി സംഘം നാളെ മടങ്ങും.
Post Your Comments