ലോസാഞ്ചലസ് : യുഎസ് ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്കും താരങ്ങൾക്കും നൽകിവരുന്ന എമ്മി അവാർഡുകൾ പ്രഖ്യാപിക്കുന്നു. യുഎസിലെ കലിഫോർണിയയിലുള്ള ലോസാഞ്ചലസിലെ മൈക്രോസോഫ്റ്റ് തിയറ്ററിലാണ് പ്രഖ്യാപനം.
കോമഡി പരമ്പരയായ ‘ദി മാർവലസ് മിസ്സിസ് മെയ്സൽ’ എന്ന പരമ്പരയ്ക്ക് നാലു പുരസ്കാരങ്ങളാണ് എമ്മിയിൽ ലഭിച്ചത്. 1950ലെ വീട്ടമ്മയുടെ കഥപറയുന്ന പരമ്പരയാണിത്. മികച്ച കോമഡി നടിക്കുള്ള പുരസ്കാരം മിസ്സിസ് മെയ്സലിലെ അഭിനയത്തിന് റേച്ചൽ ബ്രോസ്നഹാനും ഇതേ വിഭാഗത്തിൽ സഹനടിക്കുള്ള പുരസ്കാരം അലക്സ് ബോൺസ്റ്റെയ്നും നേടി. കോമഡി വിഭാഗത്തിലെ എഴുത്തിനും സംവിധാനത്തിനുമുള്ള എമ്മി പുരസ്കാരങ്ങളും മിസ്സിസ് മെയ്സൽ നേടി.
Post Your Comments