KeralaLatest News

വൈദ്യുതി ശരീരത്തിലൂടെ കടത്തിവിട്ട് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കറന്റ് മോഹന്‍ അന്തരിച്ചു

ബിബിസി, ഡിസ്‌കവറി തുടങ്ങി നിവധി അന്തര്‍ദ്ദേശീയ ചാനലുകളില്‍ വരെ മോഹന്റെ പ്രകടനം ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്

സ്വന്തം ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പ്രശസ്തി നേടിയ കറന്റ് മോഹന്‍ അന്തരിച്ചു. ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. 58 വയസ്സായിരുന്നു.

ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികാലത്ത് സകൂളില്‍ നിന്നും പുറത്താക്കിയതു മുതലാണ് രാജ്‌മോഹന്‍ദാസ് നായര്‍ എന്ന കറന്റ് മോഹന്‍ തന്റെ സിദ്ധിയെ കുറിച്ച് മനസ്സിലാക്കുന്നത്. അന്ന് പ്രതിഷേധത്തെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റില്‍ കയറിയ മോഹന്‍ കമ്പിയില്‍ പിടിച്ച് ഫീസ് ഊരിയിരുന്നു. അതോടെയാണ് തന്റെ ശരീരം മറ്റേത് ലോഹത്തെകാളും നല്ലൊരു കണ്ടക്ടറാണെന്ന മോഹന്‍ തിരിച്ചറിയുന്നത്.

ശരീരത്തിലൂടെ വെദ്യുതി കടത്തിവിട്ട് കയ്യില്‍ പാത്രങ്ങള്‍ വച്ച് ഭക്ഷണങ്ങള്‍ പാകം ചെയ്യുക. ഫാന്‍ കറക്കുക. മിക്‌സി പ്രവര്‍ത്തിപ്പിക്കുക തുടങ്ങി നിരവധി പ്രകടനങ്ങളാണ് ഇദ്ദേഹം കാഴ്ച വച്ചിട്ടുള്ളത്. ബിബിസി, ഡിസ്‌കവറി തുടങ്ങി നിവധി അന്തര്‍ദ്ദേശീയ ചാനലുകളില്‍ വരെ മോഹന്റെ പ്രകടനം ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. എന്നാല്‍ അദ്ദേഹത്തിന്റെ കറന്റ് പ്രകടനങ്ങള്‍ നിര്‍ത്താന്‍ ഭാര്യയായ രമാദേവി ഒരുപാട് തവണ ആവശ്യപ്പെട്ടിരുന്നു. ഇതേസമയം മരിക്കും വരെ താന്‍ കറന്റുമായുള്ള പ്രണയം അവസാനിപ്പിക്കില്ലെന്ന് മോഹനന്‍  പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞമാസം വരെ 230 വാള്‍ട്ട് ശരീരത്തില്‍ കടത്തിവിട്ട് പ്രകടനങ്ങള്‍ കാഴച വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button