
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ഒളിയാക്രമണത്തില്‍ ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. സാംബ ജില്ലയിലെ രാംഗഡിലായിരുന്നു ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ പാക് സൈന്യം യാതൊരുവിധ പ്രകോപനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തെന്ന് സൈനിക വക്താവ് പറഞ്ഞു. അതിര്‍ത്തിയിലെ വേലിക്കരുകില്‍ പട്രോളിംഗ് നടത്തുമ്പോഴാണ് ജവാന് വെടിയേറ്റത്.
Post Your Comments