വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തെ സഹായിക്കാന്‍ പുതിയ കടല്‍ കുഴിക്കല്‍ യന്ത്രം എത്തുന്നു. ഗുജറാത്തില്‍ നിന്ന് ഈ മാസം വിഴിഞ്ഞത്തെത്തുന്ന ഡ്രഡ്ജര്‍ ഉപയോഗിച്ച് അടുത്തമാസത്തോടെ ജോലി തുടരും. നേരത്തെ 18.4 മീറ്റര്‍ ആഴത്തിന്‍ കുഴിച്ച് കയറ്റിയ മണലിന്റെ പകുതിയും കടല്‍ത്തിരകള്‍ തിരികെകൊണ്ടുപോയത് നിര്‍മ്മാണത്തിന് തിരിച്ചടിയായി തീര്‍ന്നിരുന്നു, ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് ജോലി തുടങ്ങുക .
ഓഖിയില്‍ തകര്‍ന്ന രണ്ട് ഡ്രഡ്ജറുകളിലൊന്ന് അറ്റകുറ്റപ്പണിക്കായിര്‍ ചെന്നൈയിലേക്ക് കൊണ്ടു പോയെങ്കിലും മറ്റൊന്നിനെ മഹാരാഷ്ട്രയിലെ ജയ് ഘട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം ഇതു വരെയും പൂര്‍ത്തിയായിട്ടില്ല. കൂടാതെ കടല്‍ കുഴിക്കല്‍ തുടങ്ങിയാലും കരിങ്കല്ല് കിട്ടിയില്ലെങ്കില്‍ നിര്‍മ്മാണം അനന്തമായി നീളുമെന്ന ആശങ്കയിലാണ് അദാനി ഗ്രൂപ്പധികൃതര്‍ ഇപ്പോഴുള്ളത്.
90ലക്ഷം മെട്രിക് ടണ്‍ കല്ലാണ് ഇപ്പോള്‍ പദ്ധതിക്കായി ആവശ്യമുള്ളത്. ആതിനാല്‍ ഇനിയും കല്ലുകള്‍ ആവശ്യമാണെന്നും അധികൃതര്‍ വ്യകാതമാക്കി. തിരുവനന്തപുരം ജില്ലയില്‍ ആര്യനാട്, വെഞ്ഞാറമൂട് മാണിക്കല്‍, ചിറയിന്‍കീഴ് നഗരൂര്‍ എന്നിവിടങ്ങളില്‍ നിന്നും പാറ എത്തിയ്ക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഇതിനായി സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷ നല്‍കി കഴിഞ്ഞു.
Post Your Comments