Health & Fitness

വായ്നാറ്റം ഉണ്ടോ നിങ്ങള്‍ക്ക്? എളുപ്പത്തില്‍ ഇല്ലാതാക്കാം

മോണരോഗം കാരണവും വായ്‌നറ്റം ഉണ്ടാകും. വായ്നാറ്റത്തിനു കാരണം മോണരോഗമാണെങ്കില്‍ പേരയ്ക്ക കഴിക്കുന്നത് പ്രയോജനകരം.

വായ്നാറ്റം എന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുകയും, വിറ്റാമിന്‍ സി ധാരാളമായുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും, ചായ കുടിക്കുകയും ചെയ്താല്‍ മതി. ഭക്ഷണത്തിലൂടെ ഇത്തരം പ്രശ്നത്തെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്. വായ്‌നാറ്റം ഇല്ലാതാക്കണമെങ്കില്‍ ഒരു ഗ്‌ളാസ് പാല്‍ അല്ലെങ്കില്‍ കൊഴുപ്പ് കൂടുതലുള്ള മറ്റ് ഉല്‍പ്പന്നങ്ങളും വെള്ളവും കുടിച്ചാല്‍ മതിയാകും. ആഹാരം കഴിക്കുന്നതിനു മുമ്പ് പാല്‍ അല്ലെങ്കില്‍ കൊഴുപ്പ് കൂടുതലുള്ള ഉത്പന്നങ്ങളും വെള്ളവും കുടിക്കുന്നത് അതിന്റെ ഗന്ധം ഇല്ലാതാക്കാന്‍ കൂടുതല്‍ ഫലപ്രദമായ വഴിയാണെന്ന് പഠനങ്ങള്‍ പറയുന്നു

കവിള്‍ കൊള്ളുന്നത് പോലെ വായില്‍ വെള്ളം സാവധാനം ചുഴറ്റുക. ഇത് കുടിക്കുകയോ തുപ്പുകയോ ചെയ്യുക. ശരീരത്തില്‍ ജലാശം ലഭിക്കുമ്പോള്‍ വായില്‍ ഉമിനീര് രൂപപ്പെടുന്നത് കുറയും. ബാക്ടീരിയയെ നേര്‍പ്പിച്ച് വായ ശുചീകരിക്കാനായാണ് ഉമിനീര് നിര്‍മ്മിക്കപ്പെടുന്നത്. ബാക്ടീരിയകളും അവയുടെ ഉപോത്പന്നങ്ങളുമാണ് വായ്നാറ്റത്തിന് കാരണമാകുന്നത്. ഇഞ്ചി കൊണ്ട് നമുക്ക് വായ് നാറ്റത്തെ ഇല്ലാതാക്കാം. ഇഞ്ചി ആരോഗ്യത്തിന് മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങളേയും വേരോടെ കളയാന്‍ സഹായിക്കുന്നു. ഇഞ്ചി കഴിക്കുന്നതും ഇഞ്ചി വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും നല്ലതാണ്.

മോണരോഗം കാരണവും വായ്‌നറ്റം ഉണ്ടാകും. വായ്നാറ്റത്തിനു കാരണം മോണരോഗമാണെങ്കില്‍ പേരയ്ക്ക കഴിക്കുന്നത് പ്രയോജനകരം. പേരയ്ക്കായില്‍ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ്, ടാനിക് ആസിഡ്, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയവ മോണയ്ക്ക് ബലം നല്‍കുന്നു. കൂടാതെ മോണരോഗം കുറയ്ക്കുന്നു. വായനാറ്റമുള്ളവര്‍ ഉറങ്ങുന്നതിനു മുമ്പായി ഒരു ഗ്ലാസ് ഇളം ചൂടു വെള്ളത്തില്‍ അല്‍പ്പം ഉപ്പു ചേര്‍ത്ത് പതിവായി വായില്‍ കൊള്ളുന്നത് വായ്‌നാറ്റം കുറയ്ക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button