ന്യൂഡല്‍ഹി: മൂന്ന് പൊതുമേഖലാ ബാങ്കുകളെകൂടി ലയിപ്പിക്കുവാനൊരുങ്ങി കേന്ദ്രം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ലയിപ്പിക്കുയെന്നും,ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറുമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. മൂന്ന് ബാങ്കുകളുടെയും അധികൃതര്‍ ലയനവിഷയം ശദമായി ചര്‍ച്ച ചെയ്യുമെന്നും ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു.കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ പൊതുമേഖലാ ബാങ്കുകളെ ഏറ്റെടുപ്പിക്കാനും കേന്ദ്രം നീക്കം നടത്തിയിരുന്നു.
Post Your Comments