Latest NewsKerala

ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ്

തിരുവനന്തപുരം: ബസുകളുടെ സ്‌റ്റോപ്പുകള്‍ വെട്ടിക്കുറച്ച് തച്ചങ്കരിയുടെ പുതിയ ഉത്തരവ് . കെഎസ്ആര്‍ടിസി ചില്ല് ബസുകളുടെ സ്റ്റോപ്പുകളാണ് വെട്ടിക്കുറച്ചുകൊണ്ട് സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പുതിയ ഉത്തരവ് ഇറക്കിയത്. സ്റ്റോപ്പുകള്‍ കുറച്ച് കൂടുതല്‍ കളക്ഷന്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം . . എറണാകുളം- തിരുവനന്തപുരം സര്‍വീസ് ആറ് ദിവസം കൊണ്ട് 24 ലക്ഷം രൂപയാണ് നേടിയത്. അതായത് ഏകദേശം നാലു ലക്ഷം രൂപ പ്രതിദിന കലക്ഷന്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് ഒന്നു മുതലാണ് മറ്റ് റൂട്ടുകളില്‍ ചില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ച് തുടങ്ങിയത്.

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- എറണാകുളം ചില്‍ ബസില്‍ രാവിലെയുള്ള ചില ഷെഡ്യൂളുകളില്‍ 35,000 രൂപ വരെയാണ് ആദ്യം കലക്ഷന്‍ ലഭിച്ചിരുന്നത്. 24,000 രൂപയായിരുന്നു ഈ റൂട്ടിലെ ശരാശരി കലക്ഷന്‍. തിരക്കേറിയ സമയങ്ങളില്‍ തിരുവനന്തപുരം എറണാകുളം സെക്ടറില്‍ അരമണിക്കൂര്‍ ഇടവിട്ടുള്ള സര്‍വീസും പരിഗണനയിലുണ്ടെന്നു സിഎംഡി പറഞ്ഞു. പകല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ രണ്ടു മണിക്കൂര്‍ ഇടവിട്ടുമാണു സര്‍വീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button