ശ്രീനഗര്‍: മകന്റെ അന്ത്യകർമ്മങ്ങൾക്കായി വീട്ടിലെത്തിയ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ടെറിറ്റോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനില്‍ അംഗമായ ലാന്‍സ് നായിക് മാലിക് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലാണ് മരിച്ചത്. അന്ത്യകര്മങ്ങള്ക്കൊരുങ്ങവെ വീട്ടിലെത്തിയ തീവ്രവാദികൾ താഴ് വരയിലെ സൈനിക വിന്യാസം സംബന്ധിച്ചു വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ മാലിക് വിസമ്മതിച്ചതോടെ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു.
Post Your Comments