വാഷിംഗ്ടണ്‍: ലോകത്ത് ഏറെ പ്രശസ്തിയുള്ള ടൈം മാസിക വിറ്റു. കോടതിപതിയായ മാര്‍ക് ബെനിയോഫിസാണ മാഗസിന്‍ വാങ്ങിയിരിക്കുന്നത്. സെയില്‍ഫോഴ്‌സ് ഡോട്ട് കോമിന്റെ മേധാവിയാണ് ഇദ്ദേഹം. ബെനിഫോസും ഭാര്യ ലിന്നെയും ചേര്‍ന്നാണ് മാഗസിന്‍ സ്വന്തമാക്കിയിരിക്കുന്നത്. 190 മില്ല്യണ്‍ ഡോളറിനാണ് ഇവര്‍ ‘ടൈം’ വാങ്ങിയത്.
ഞായറാഴ്ച രാത്രിയാണ് മാസികയുടെ വില്‍പ്പന സംബന്ധിച്ചുള്ള പ്രധാന തീരുമാനം കമ്പനി അറിയിച്ചത്. എന്നാല്‍ നിലവിലുള്ള ആളുകള്‍ തന്നെ മാസികയുടെ പ്രവര്‍ത്തനമായി മുന്നോട്ടും പോകുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു നിക്ഷേപമെന്ന രീതിയില്‍ മാത്രമെ ഇതിനെ കാണുന്നുള്ളുവെന്ന് ബെനിയോഫ് പറഞ്ഞു. ബ്ലൂംബെര്‍ഗിന്റെ പണക്കാരുടെ പട്ടികയില്‍ 246ാം സ്ഥാനമാണ് ബെനിയോഫിന്.
വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് വില്‍പ്പന സംബന്ധിച്ചുള്ള ആദ്യ വാര്‍ത്തകള്‍ പുറത്തു കൊണ്ടു വന്നത്.
Post Your Comments