ഫുജൈറ (യുഎഇ): പരിസ്ഥിതി ജൈവമണ്ഡലമായി യുനെസ്‌കോ പ്രഖ്യാപിച്ച ഫുജൈറ ദേശീയ പാര്‍ക്ക് മേഖലയിലാണ് കാഴ്ച്ചയുടെ വസന്തവുമായി മുള്ളന്‍ പന്നികളെത്തിയത്. ഇവയുടെ ചിത്രങ്ങള്‍ ഇന്നലെ അബുദാബി പരിസ്ഥിതി ഏജന്‍സി പുറത്തുവിട്ടിരുന്നു.
മുള്ളന്‍പന്നികള്‍ എങ്ങനെ ഫുജൈറയില്‍ എത്തിയെന്നതാണ് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം അബുദാബിയിലെ അല്‍ദഫ്റയിലെ കണ്ടല്‍കാടുകളില്‍ ഇന്ത്യന്‍ മുള്ളന്‍പന്നികളായ ക്രസ്റ്റഡ് പ്രോക്കുപ്പൈന്‍ ഹിസ്റ്റിക്സ് ഗണത്തില്‍പ്പെട്ടവയെ കണ്ടെത്തിയതായി ഔദ്യോഗികമായ അറിയിപ്പുണ്ടായിരുന്നു.
പിന്നാലെയാണ് ഫുജൈറയിലെ വാഡിവ്യറായ ദേശീയ പാര്‍ക്കിനുസമീപം വീണ്ടും മുള്ളന്‍ പന്നികള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജരായ മുള്ളന്‍പന്നികളുടെ മറ്റൊരു വകഭേദമായ ഹിസ്റ്റിക്സ് ക്രിസ്റ്റാറ്റ മുള്ളന്‍ പന്നികളാണ് ഫുജൈറയിലെ നിരീക്ഷണ ക്യാമറകള്‍ ഒപ്പിയെടുത്തത്.
പരിസ്ഥിതി ശാസ്ത്രജ്ഞര്‍ക്ക് ആഹ്ലാദകരമായ ഈ വാര്‍ത്തയോടെ ഈ ജന്തുക്കളുടെ തിരോധാന കാരണങ്ങളെയും അവ വീണ്ടും പ്രത്യക്ഷമായ സാഹചര്യത്തെയും കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും അബുദാബി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു.
Post Your Comments