![](/wp-content/uploads/2018/06/rajnath-singh-1.png)
ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയോടുള്ള സമീപനം മാറുമെന്ന് തോന്നുന്നില്ലെങ്കിലും അതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന സാഹചര്യത്തില്‍ ആ രാജ്യത്തിന്റെ പൊതുസ്വഭാവത്തില്‍ മാറ്റം വരുമെന്നാണ് കരുതുന്നതെന്നും ജമ്മു കശ്മീരിലെ പലോരയിലുള്ള ബി.എസ്.എഫ് ആസ്ഥാനത്ത് സംസാരിക്കവെ അദ്ദേഹം പറയുകയുണ്ടായി.
അവര്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ സാധ്യതയില്ലാത്ത നയങ്ങളുണ്ട്. എങ്കിലും അയല്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ നില നിര്‍ത്തുന്നത് എങ്ങനെയെന്ന് മനസിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനുമായി ഇന്ത്യ വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടപടിക്രമങ്ങള്‍ പോലും നോക്കാതെയാണ് മുമ്പ് അവിടേക്ക് പോയതെന്നും അത് മനസിലാക്കാൻ ശ്രമിക്കണമെന്നും രാജ്‌നാഥ് സിങ് പറയുകയുണ്ടായി.
Post Your Comments