Latest NewsKerala

ചാരക്കേസിലെ പുകമറ നീങ്ങുമ്പോള്‍.. അന്ന് രാജ്യദ്രോഹിയും ഇന്ന് ഉപദേഷ്ടാവും… മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി വന്നതിനു ശേഷം പഴയകാല സംഭവങ്ങളും ഇപ്പോള്‍ നടക്കുന്നതുമായ കാര്യങ്ങളെ കോര്‍ത്തിണക്കുകയാണ് കേരളം. ചാരക്കേസ് ഉണ്ടായ 23 വര്‍ഷം മുമ്പത്തെ കാര്യങ്ങളും അന്ന് പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കേരളം ചര്‍ച്ചയാക്കുന്നത്. 23 വര്‍ഷം മുമ്പ് താന്‍ രാജ്യദ്രോഹിയാക്കിയ രമണ്‍ ശ്രീവാസ്തവയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായിട്ടുള്ളത്.

ചാരക്കേസ് ഉയര്‍ന്ന സാഹചര്യത്തില്‍ നിയമസഭയിലെ അവിശ്വാസ പ്രമേയചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പിണറായി വിജയന്‍ സംസാരിക്കനായി എണീറ്റത്. അന്ന് ഐ.ജിയായിരുന്ന ശ്രീവാസ്തവയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പിണറായി ഉന്നയിച്ചത്. അന്ന് പിണറായി പറഞ്ഞതിങ്ങനെ ””നമുക്ക് മറവി പലപ്പോഴും വേഗത്തില്‍ വരാറുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇപ്പോള്‍ തന്നെ രമണ്‍ ശ്രീവാസ്തവയുടെ പ്രശ്നം കുറേശെ മറവിയിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തു രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയ ഐജിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചതെന്നായിരുന്നു. എന്നാല്‍ അന്ന് രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട രമണ്‍ ശ്രീവാസ്തവയാണ് ഇന്ന് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി കൂടെയുള്ളതെന്നാണ് വിരോധാഭാസമായി മാറിയത്. ഇതാണ് ഇന്ന് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും

shortlink

Related Articles

Post Your Comments

Related Articles


Back to top button