
ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാമതും ഹിതപരിശോധന നടത്തണമെന്നു ലണ്ടന്‍ മേയര്‍ സാദിക് ഖാന് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന് വിട്ടുപോരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ ഹിതപരിശോധനയില്‍ ഭൂരിപക്ഷം പേരും ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വരുന്ന മാര്‍ച്ച് 29നു ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള നീക്കവുമായി തെരേസാ മേ സര്‍ക്കാര്‍ മുന്നോട്ടുപോകുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ലണ്ടന്‍ മേയര്‍ സാദിക് ഖാന് ഇത്തരമൊരു ആവശ്യവുമായി എത്തുന്നത്. ബ്രെക്സിറ്റ് സംബന്ധിച്ച മേയുടെ നയം ഏറെ സങ്കീര്‍ണവും കുഴപ്പം പിടിച്ചതുമാണെന്നു ഖാന് പറഞ്ഞിരുന്നു.
ആദ്യ ഹിതപരിശോധനയില്‍ ഭൂരിപക്ഷം പേരും ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതിയിരുന്ന സാഹചര്യത്തില്‍ രണ്ടാമതൊരു ഹിത പരിശോധന നടത്തില്ലെന്ന് തെരേസാ മേ വ്യക്തമാക്കിയിരുന്നു.
Post Your Comments