തളിപ്പറമ്പ്: തളിപ്പറമ്പിലെ ഹണി ട്രാപ്പ് വിദഗ്ധ പിടിയില്‍. കിടപ്പറരംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി അതില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തില്‍പെട്ട യുവതിയെയാണ് കാസര്‍ഗോട്ടെ ആഡംബര ഫ്ളാറ്റില്‍ വച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് കളിയങ്ങാട് കുഡ്ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്സിലെ എം.ഹഷിദ എന്ന സമീറയെയാണ് (32) പിടിയിലായത്. ഈ കേസിലെ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹഷിദ, ബിഎംഎസ് നേതാവായ ഒരു ചെറുപ്പക്കാരനെ വിവാഹം ചെയ്ത് അയാളുടെ കൂടെയാണ് ഫ്‌ലാറ്റില്‍ ആഡംബര ജീവിതം നയിച്ചു വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലും കാസര്‍ഗോഡുമുള്ള നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം വാങ്ങിയിട്ടുണ്ട്. അഭിമാനം ഭയന്ന് പണം നഷ്ടമായ പലരും വിവരം പുറത്തുപറയാതിരിക്കുകയായിരുന്നു. ചുഴലിയിലെ കെ.പി.ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി.മുസ്തഫ (65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 24ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് കേസിലെ പ്രധാനിയായ ഹണി ട്രാപ്പ് വിദഗ്ധ കുടുങ്ങിയത്.
Post Your Comments